
കളര്‍ ഫാക്ടറിയുടെ ബാനറില്‍ പി.സുകുമാര്‍, മധു വാരിയര്‍ എന്നിവര്‍ നിര്‍മിക്കുന്ന മായമോഹിനി ജോസ് തോമസ് സംവിധാനം ചെയുന്നു.ദിലീപ് പെണ്ണ് വേഷത്തില്‍ എത്തുന്ന ചിത്രമാണ്
മായമോഹിനി. ഉദയപുരം സുല്‍ത്താന്‍ എന്നാ ചിത്രത്തിന് ശേഷം ജോസ് തോമസ് - ദിലീപ് - ഉദയകൃഷ്ണ - സിബി കെ തോമസ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ് മായമോഹിനി.ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 12 നു കൊച്ചി ഇടപ്പള്ളിയിലെ അഞ്ചുമന ദേവിക്ഷേത്രസന്നിധിയില്‍ നടന്നു. അണിയറ പ്രവര്‍ത്തകരും ബന്ധുമിത്രാധികളും സുഹൃത്തുകളും സാക്ഷിയായി.ദിലീപ് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു.ഫസ്റ്റ് ക്ലാപ്പ് അടിച്ചത് സംവിധായകന്‍ ജോഷിയാണ്.ബിജു മേനോന്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു.
ബിജുവിന്റെ നായികയായി ആണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്. ലക്ഷി റായി, മൈഥിലി എന്നിവരാണ് നായികമാര്‍.സ്പടികം ജോര്‍ജ് ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ മുഴുനീളമെതുന്നു. വിജയരാഘവന്‍, നെടുമുടി വേണു, ബാബു രാജ്,കൊച്ചു പ്രേമന്‍, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരാണ് മറ്റു താരങ്ങള്‍. രചന - ഉദയകൃഷ്ണ - സിബി കെ തോമസ് , വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ വരികള്‍ക് ബേണി ഇഗ്നെശിന്സ ഈണം പകര്നിരികുന്നു. ച്ചായഗ്രഹണം - അനില്‍ നായര്‍ , എഡിറ്റിംഗ് - മഹേഷ് നാരായണന്‍.ഒറ്റപ്പാലം,കൊച്ചി,മുംബൈ എന്നിവിടങ്ങളാണ് പ്രധാന ലോകെഷന്‍.മഞ്ചുനാഥ റിലീസ് ചിത്രം പ്രദര്‍ശനത്തിനു എത്തിക്കും.
No comments:
Post a Comment