ബന്ധങ്ങളുടെ ഉള്‍ക്കാഴ്ചകള്‍ തേടുന്ന ശ്യാമപ്രസാദിന്റെ 'അരികെ' എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആഴ്ചവട്ടത്ത് തുടങ്ങി. സിനിമാ സമരത്തിനുശേഷം തുടക്കമിടുന്ന ആദ്യചിത്രമാണിത്. മേയര്‍ എ.കെ. പ്രേമജം സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. മാതൃഭൂമി ഡയറക്ടറും ഫിയാഫ് ഫസ്റ്റ് വൈസ് പ്രസിഡന്റുമായ പി.വി. ഗംഗാധരന്‍ ക്ലാപ്പ് ഇന്‍ ചെയ്തു. ചടങ്ങില്‍ മംമ്ത മോഹന്‍ദാസ്, സംവൃത സുനില്‍, അഴകപ്പന്‍, ശ്രീജിത് ഗുരുവായൂര്‍, വിനേശ് ബംഗ്ലാന്‍, ടി.കെ. സുരേഷ്ബാബു, ദീദി ദാമോദരന്‍, മാതൃഭൂമി ഇലക്‌ട്രോണിക് മീഡിയ മാനേജര്‍ കെ.ആര്‍. പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
ദിലീപ് നായകനാകുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസും സംവൃത സുനിലുമാണ് നായികമാര്‍. ബിജു മേനോന്‍, ജഗതി ശ്രീകുമാര്‍, മാടമ്പ്, ഊര്‍മിള ഉണ്ണി, വിജയഗോപന്‍, ദിനേശ് പണിക്കര്‍, ചിത്ര അയ്യര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.
പിക്ചര്‍ പെര്‍ഫക്ടിന്റെ ബാനറില്‍ ടി.കെ. സുരേഷ്‌കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത് ശ്യാമപ്രസാദ് തന്നെയാണ്. കലാസ്‌നേഹികളും ഉത്സാഹികളുമായ സിനിമാ സുഹൃത്തുക്കളുള്ള കോഴിക്കോട്ട് ചിത്രം ഒരുക്കുന്നതിന്റെ ത്രില്ലിലാണ് താനെന്ന് ശ്യാമപ്രസാദ് പറഞ്ഞു.
''എന്റെ മറ്റു സിനിമകളുടെ തുടര്‍ച്ചയെന്നോണം ഇത് ബന്ധങ്ങളുടെ രസകരവും ലളിതവുമായ ആവിഷ്‌കാരമാണ്. പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ 'അകലെ' എന്ന ചിത്രത്തിന്റെ മറ്റൊരു തലമാണ് 'അരികെ'യില്‍. രചനയിലും അതിന്റെ അവതരണത്തിലും ഏറെ പുതുമ പുലര്‍ത്താന്‍ ഞാനാഗ്രഹിക്കുന്നുണ്ട്. അതിന്റെ ഫലമായി 'ലൈവ് സൗണ്ട്' റെക്കോര്‍ഡിങ്ങാണ് സ്വീകരിച്ചിരിക്കുന്നത്. അതിന്റെ ഫെര്‍ഫക്ഷനുവേണ്ടി ധാരാളം ഒരുക്കങ്ങളും റിഹേഴ്‌സലും ആവശ്യമാണ്. സാധാരണ പ്രണയചിത്രങ്ങളുടെ കാഴ്ചയില്‍നിന്നും ചിന്തയില്‍നിന്നും മാറി കഥ പറയാനാണ് ശ്രമിക്കുന്നത്''-ശ്യാമപ്രസാദ് പറയുന്നു.
'ഇലക്ട്ര'യ്ക്കുശേഷം ശ്യാമപ്രസാദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'അരികെ' ബംഗാളി നോവലിസ്റ്റ് സുനില്‍ ഗംഗോപാധ്യായയുടെ കഥയുടെ പ്രേരണയില്‍നിന്നാണ് പിറവിയെടുത്തത്.
അഴകപ്പനാണ് ഛായാഗ്രാഹകന്‍. 'ഒരേ കടല്‍' എന്ന ചിത്രത്തിനുശേഷം ശ്യാമപ്രസാദും അഴകപ്പനും ഒന്നിക്കുന്ന ചിത്രമാണിത്. പ്രത്യേക ലൈറ്റിങ്ങാണ് അഴകപ്പന്‍ ഈ ചിത്രത്തിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നത്. സോണി എഫ് ത്രീ ക്യാമറയിലാണ് ചിത്രീകരണം. പ്രിയദര്‍ശന്റെ 'ഒരു മരുഭൂമിക്കഥ'യ്ക്കുശേഷം അഴകപ്പന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രമാണിത്.
ഔസേപ്പച്ചന്‍, ഷിബു ചക്രവര്‍ത്തി ടീമാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. കല-വിനേശ് ബംഗ്ലാന്‍, ചമയം-ശ്രീജിത് ഗുരുവായൂര്‍, വസ്ത്രാലങ്കാരം-സഖി, സൗണ്ട് റെക്കോഡിങ്-ഷോഹല്‍ അന്‍സാരി, പ്രെഡക്ഷന്‍ കണ്‍ട്രോളര്‍-മുജീബ് ഒറ്റപ്പാലം.
പൂര്‍ണമായും കോഴിക്കോട്ട് ചിത്രീകരിക്കുന്ന 'അരികെ' ഡിസംബര്‍ അവസാനവാരം തിയേറ്ററില്‍ എത്തിക്കാനാണ് പ്ലാന്‍.

No comments:
Post a Comment