Pages

Wednesday, 23 November 2011

മുരുകദോസ് ചിത്രത്തില്‍ വിജയ് റൗഡിയാകുന്നു

വേലായുധം എന്ന ചിത്രം സൂപ്പര്‍ ഹിറ്റായതോടെ കൈനിറയെ ചിത്രങ്ങളാണ് ഇളയദളപതി വിജയ്ക്ക്. ഇപ്പോള്‍ ശങ്കറിന്റെ നന്‍പനില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന വിജയുടെ പൊങ്കല്‍ റിലീസാണ് ഈ ചിത്രം. അതിനുശേഷം 'യോഹന്‍ അദ്ധ്യായം ഒന്ന്' എന്ന ചിത്രത്തിലും വിജയ് അഭിനയിക്കുന്നു. തുടര്‍ന്ന് ഏഴാം അറിവിനു ശേഷം മുരുകദോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഒരു റൗഡിയുടെ വേഷത്തിലും വിജയ് പ്രത്യക്ഷപ്പെടും. ദുഷ്ട ശക്തികളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്ന ഒരു ഗുണ്ടയുടെ കഥാപാത്രം വിജയ്ക്കു കൈയ്യടി നേടിക്കൊടുക്കുമെന്നു തീര്‍ച്ച. കാജല്‍ അഗര്‍വാളിനെയാണ് ഈ ചിത്രത്തിലെ നായികയായി പരിഗണിക്കുന്നത്. അധികം താമസിയാതെ മുരുകദോസ് ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും

No comments:

Post a Comment