Pages

Wednesday, 23 November 2011

ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു

42ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമായി. മഡ്ഗാവിലെ രവീന്ദ്രഭവന്‍ കോംപ്ലക്‌സില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ മേളയ്ക്ക് തിരിതെളിച്ചു. കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അംബിക സോണി ചടങ്ങില്‍ സന്നിഹിതയായിരുന്നു. ഡിസംബര്‍ മൂന്നുവരെ നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 300 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

പനജിയിലെ 'ഐനോക്‌സ്' മള്‍ട്ടിപ്ലക്‌സും കലാഅക്കാദമി ഓഡിറ്റോറിയവുമാണ് ചലച്ചിത്രമേളയുടെ വേദികള്‍. ഉദ്ഘാടനത്തിന്‌ശേഷം പോര്‍ച്ചുഗീസ് ചിത്രമായ 'ദി കോണ്‍സുല്‍ ഓഫ് ബോര്‍ഡാക്‌സ്' പ്രദര്‍ശിപ്പിച്ചു.

മലയാളത്തില്‍നിന്ന് 8 ചിത്രങ്ങള്‍ ഉള്‍പ്പെടെ 45 ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. ഇതില്‍ 24 ഫീച്ചര്‍ ചിത്രങ്ങളും 21 നോണ്‍ഫീച്ചര്‍ ചിത്രങ്ങളും പെടുന്നു. സന്തോഷ്ശിവന്റെ 'ഉറുമി'യാണ് പനോരമയിലെ ഉദ്ഘാടന ചിത്രം. മലയാളത്തിന്റെ അഭിമാനമായ സലിം അഹമ്മദിന്റെ 'ആദാമിന്റെ മകന്‍ അബു' മത്സരവിഭാഗത്തിലുണ്ട്. ആദ്യമായി ത്രിഡി, ആനിമേഷന്‍ വിഭാഗങ്ങള്‍ക്കായി പ്രത്യേക സെഷനമുണ്ട്. വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് ജൂറി ചെയര്‍മാന്‍.








No comments:

Post a Comment