വിവാഹത്തോടെ അഭിനയ രംഗത്തു നിന്നും തല്‍ക്കാലത്തേക്കു മാറി നിന്ന മീന അഭിനയരംഗത്തേക്ക് മടങ്ങിവരുന്നു. മകള്‍ നൈനികയുടെ ജനനത്തോടെ വണ്ണം കൂടിയ മീന ഇപ്പോള്‍ വണ്ണം കുറക്കുന്നതിനുള്ള കഠിനയത്‌നത്തിലാണ്. ഇതിനായി ജിമ്മിലെ വ്യായാമവും കടുത്ത ഭക്ഷണ ക്രമീകരണങ്ങളുമാണ് മീന അവലംബിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുള്ള മീന ഇപ്പോഴുള്ള എല്ലാ താരങ്ങളേക്കാളും ഭാഗ്യവതിയാണ്. കാരണം ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലേയും സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ച നടിയാണ് അവര്‍. കഴിഞ്ഞ വര്‍ഷം 'തമ്പിക്കോട്ടൈ' എന്ന തമിഴ് ചിത്രത്തില്‍ അവര്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ 'വിടാതെപിടി' എന്ന തമിഴ്ചിത്രം, 'ഹെന്തീര ദര്‍ബാര്‍' എന്ന കന്നടച്ചിത്രത്തിലും അഭിനയിക്കുന്ന അവര്‍ ഉടന്‍ ഒരു മലയാള ചിത്രവും ചെയ്യുന്നുണ്ട്.
No comments:
Post a Comment