തമിഴ്നാട്ടിലും കേരളത്തിലും വന്‍ വിജയം നേടിക്കൊണ്ടിരിക്കുന്ന തമിഴ് ചിത്രമായ എങ്കെയും എപ്പോതും എന്ന ചിത്രത്തിലെ നായികമാരായ അനന്യയും അഞ്ജലിയും ദിലീപിന്‍റെ നായികമാരാകുന്നു.വിജിതമ്പി സംവിധാനം ചെയ്യുന്ന ചിത്രമായ നാടോടി മന്നന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് ഈ നായികമാര്‍ ഇപ്പോള്‍ കരാര്‍ ഒപ്പുവെച്ചിട്ടുള്ളത്.അഴിമതിയും കുറ്റകൃത്യവും നിറഞ്ഞ ഒരു സിറ്റിയിലെ മേയറുടെ വേഷത്തിലാണ് ദിലീപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത് . ദിലീപ് ഇപ്പോള്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് .ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് അവസാനിച്ച ശേഷം ദിലീപ് നാടോടി മന്നന്‍റെ സെറ്റില്‍ എത്തും.കൃഷണ പൂജപ്പുര ഒരുക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥയില്‍ ആകൃഷ്ടനായ ദിലീപ് മറ്റെല്ലാ പടങ്ങളും മാറ്റിവെച്ച് നാടോടി മന്നന് ഡേറ്റ് നല്‍കുകയായിരുന്നുവത്രേ. വിദ്യാസാഗര്‍ സംഗീതം കൈകാര്യം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് വി എസ് സുഭാഷ് ആണ്.
No comments:
Post a Comment