Pages

Wednesday, 23 November 2011

പൃഥ്വിരാജിന്റെ ഹീറോ

ദീപന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ ഹീറോയുടെ ചിത്രീകരണം ഡിസംബര്‍ 15 ന് കൊച്ചിയില്‍ ആരംഭിക്കുന്നു. സിനിമക്കുള്ളിലെ സിനിമയുടെ കഥപറയുന്ന ചിത്രത്തിന്റെ തിരക്കഥ വിനോദ് ഗുരുവായൂര്‍ നിര്‍വ്വഹിച്ചിരിക്കുന്നു. പൃഥ്വിരാജിനോടൊപ്പം തമിഴ് നടന്‍ ശ്രീകാന്തും ചിത്രത്തിലെത്തുന്നു. ചിത്രത്തില്‍ ശ്രേയ നായികയാവുന്നു. സിനിമയിലെ ഫൈറ്റ് അസിസ്റ്റന്റ് ആന്റണി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഭരണി കെ. ധരനാണ് ഛായാഗ്രഹകന്‍. നെടുമുടിവേണു, ബാല, ടിനി ടോം, തലൈവാസന്‍ വിജയ് തുടങ്ങിയവരും പ്രാധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

No comments:

Post a Comment