Pages

Tuesday, 22 November 2011

വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഉണ്ണിത്താന്‍ വീണ്ടും.

പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നാഗബന്ധം നവാഗതനായ ഡോ. കെ അമ്പാടിയാണ് നാഗബന്ധത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. നടനും സംവിധായകനും നിര്‍മ്മാതാവുമായ ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നാഗബന്ധത്തിന്റെ കഥ കുട്ടനാടിന്റെ പശ്ചാത്തലത്തിലാണ് പറയുന്നത്. 1957 കലഘട്ടത്തിലാണ് കഥ നടക്കുന്നത്. ഒരു പുള്ളുവനാണ് കേന്ദ്രകഥാപാത്രം. അദ്ദേഹത്തിന്റെ ഉയര്‍ച്ചതാഴ്ച്ചകളാണ് കഥാതന്തു. പുള്ളുവന്റെ ഭാര്യ, ഭാര്യയുടെ അനുജത്തി, പുള്ളുവനായി ബന്ധമുള്ള ഒരു അന്തര്‍ജനം ഇങ്ങനെ ഒരു പുരുഷനും ഒന്നിലേറെ സ്ത്രീകഥാപാത്രങ്ങളും തമ്മിലുള്ള വൈകാരിക ബന്ധങ്ങളുടെ കഥകൂടിയാണ് നാഗബന്ധം. ലാലാണ് പുള്ളുവനെ അവതരിപ്പിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. ദേവദാസ്, എംടി പ്രദീപ് എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിതര, സേമശേഖര്‍, എം ജി അനില്‍, എന്നിവര്‍ ചേര്‍ന്ന് സംഗീതം നല്‍കുന്നു. യേശുദാസ്, വിജയ് യേശുദാസ്, സുജാത, അനുരാധശ്രീറാം എന്നിവരാണ് ഗായകര്‍. എലിമെന്റ്‌സ് വിഷന്റെയും സീഷെല്‍ മൂവീസിന്റെയും ബാനറില്‍ മധുസൂധനന്‍ മാവേലിക്കരയും എം ടി ദീലീപും ചേര്‍ന്നാണ് നാഗബന്ധം നിര്‍മ്മിക്കുന്നത്.

No comments:

Post a Comment