സോഹന്‍റോയ് സംവിധാനം ചെയ്ത 'ഡാം 999' എന്ന ചിത്രം തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാടിന്റെ വികാരങ്ങളെ ഹനിക്കുന്നതും പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് കൂറു പുലര്‍ത്തുന്നതുമായ രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന് രാഷ്ട്രീയപ്പാര്‍ട്ടികളും സംഘടനകളും ചൂണ്ടിക്കാട്ടിയതിനാലാണിതെന്ന് തമിഴ്‌നാട് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം.അണ്ണാമലൈ ചെന്നൈയില്‍ അറിയിച്ചു. വെള്ളിയാഴ്ചയാണ് 'ഡാം 999' തമിഴ്‌നാട്ടില്‍ റിലീസുചെയ്യാന്‍ പദ്ധതിയിട്ടിരുന്നത്.
No comments:
Post a Comment