കണ്ണൂരിന്റെ രണ്ടാം ഭാഗം വീണ്ടും കണ്ണൂര്‍
മന്ത്രി ഗണേഷ് കുമാര്‍ രാഷ്ട്രീയ നേതാവായി അഭിനയിക്കുന്നു. പാട്ട്യം സുഗുണന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ നായകതുല്യമായ വേഷമാണ് ചെയ്യുന്നത്. റോബിന്‍ തിരുമല രചനയും സംഗീതവും നല്‍കി ഹരിദാസ് കേശവ് സംവിധാനം ചെയ്യുന്ന വീണ്ടും കണ്ണൂരിന്റെ ചിത്രീകരണം ഡിസംബര്‍ ഒന്നിന് കൊച്ചിയില്‍ ആരംഭിക്കും. അനൂപ് മേനോന്‍ നായകനാകുന്ന ചിത്രത്തില്‍ കാതല്‍ സന്ധ്യയാണ് നായിക. പതിമൂന്ന് വര്‍ഷം മുമ്പ് തിയ്യറ്ററിലെത്തിയ കണ്ണൂരില്‍ നിന്നും വ്യത്യസ്തമാണ് ഈ ചിത്രം. പ്രണയത്തിനുകൂടി പ്രാധാന്യം നല്‍കികൊണ്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. റോബിനും ഹരിദാസും ഒന്നിക്കുന്നതും പതിമൂന്ന് വര്‍ഷത്തിനുശേഷമാണ് എന്നത് ചിത്രത്തിന്റെ പ്രത്യേകതയാണ്. ആഗ്രയിലെ പുരാവസ്തു വകുപ്പില്‍ റിസര്‍ച്ച് ഗൈഡായ ജയകൃഷ്ണനും റിസര്‍ച്ച് വിദ്യാര്‍ത്ഥിയായ രാധികയും തമ്മിലുള്ള പ്രണയം കണ്ണൂരിന്റെ രാഷ്ട്രീയത്തിലേക്ക് വരുമ്പോഴുള്ള സംഭവങ്ങള്‍ ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. സായകുമാര്‍, തിലകന്‍, ജനാര്‍ദ്ദനന്‍, ടിനിടോം, റിസബാവ, ലക്ഷ്മി ശര്‍മ്മ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ഗോള്‍ഡന്‍ വിന്‍സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ അബ്ദുള്‍ ലത്തീഫ് തിരൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ ഷാജി പട്ടിമറ്റമാണ്.
No comments:
Post a Comment