പ്രിയാമണി ആദ്യമായി മോഹന്‍ലാലിന്‍റെ നായിക ആകുന്നു. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ഗ്രാന്‍ഡ് മാസ്റ്റര്‍’ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രിയാമണിയെ നായികയായി നിശ്ചയിച്ചു.
യു.ടി. വി മോഷന്‍ പിക്ചേര്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍, സമ്പത്ത്, സിദ്ദിക്ക്, സായികുമാര്‍എന്നിവര്‍ക്ക് പുറമേ നാല് പുതുമുഖ നടന്‍മാരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.നേരത്തെ ഗ്രാന്‍ഡ്‌മാസ്ടറിലേക്ക് മറ്റു ചില നായികമാരെ പരിഗണിച്ചിരുന്നുവെങ്കിലും വ്യക്തിപരമായ കാരണങ്ങളാല്‍ അവര്‍പിന്‍മാറുകയായിരുന്നു. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘മാടമ്പി’ എന്ന ചിത്രത്തിലാണ് കാവ്യ മാധവന്‍ ആദ്യമായി മോഹന്‍ലാലിന്‍റെ നായിക ആയത്. ഗ്രാന്‍ഡ് മാസ്ടറിന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും.
No comments:
Post a Comment