Pages

Tuesday, 22 November 2011

സ്വപ്ന സഞ്ചാരി നവംബര്‍ 25ന്

മലയാള സിനിമ രംഗത്തെ സമര പരമ്പരകള്‍ അവസാനിച്ചതോടെ പുതിയ മലയാള ചിത്രങ്ങള്‍ തീയേറ്ററുകളിലേക്ക് എത്തുന്നു.നീണ്ട ഇടവേളക്ക് ശേഷം ജയറാമിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന സ്വപ്ന സഞ്ചാരി എന്ന ചിത്രമാണ് സമരങ്ങള്‍ക്ക് ശേഷം ആദ്യമായ് പ്രദര്‍ശനത്തിന് എത്തുക .കേരളത്തിലെ അറുപതോളം തീയേറ്ററുകളില്‍ നവംബര്‍ 25ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.സംവൃത സുനില്‍ നായികയാകുന്ന ഈ ചിത്രത്തില്‍ ജഗതി,ഇന്നസെന്റ്, ഹരിശ്രി അശോകന്‍ തുടങ്ങി നിരവധി പ്രശസ്ത താരങ്ങളും അണിനിരക്കുന്നുണ്ട് .എം ജയചന്ദ്രനാണ് ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.

No comments:

Post a Comment