അമല്‍ നീരദ് ആദ്യമായി നിര്‍മാതാവിന്റെ വേഷമണിയുന്നു. ഉണ്ണി.ആര്‍ ,
സന്തോഷ് എച്ചിക്കാനം എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിക്കുന്ന ’ബാച്ചലര്‍ പാര്‍ട്ടി’ എന്ന ചിത്രം അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ തന്നെ ആണ് സംവിധാനം ചെയ്യുന്നത്. ആസിഫ് അലി , ഇന്ദ്രജിത്ത്, കലാഭവന്‍ മണി,റഹ്മാന്‍, ബാബു രാജ്, ആശിഷ് വിദ്യാര്‍ത്ഥി, ജഗതി ശ്രീകുമാര്‍,നിത്യ മേനോന്‍ ,രമ്യ നമ്പീശന്‍എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് രാഹുല്‍ രാജ്.അമല്‍ നീരദ് തന്നെയാണ് ‘ബാച്ചലര്‍ പാര്‍ടി’ ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും. മമ്മൂട്ടി,പ്രിത്വിരാജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍
ആകുന്ന ‘അരിവാള്‍ ചുറ്റിക നക്ഷത്രം’ എന്ന ചിത്രം ‘ബാച്ചലര്‍ പാര്‍ട്ടി’ക്ക്ശേഷമേ ഉണ്ടാവുകയുള്ളു എന്ന് അമല്‍ നീരദ് അറിയിച്ചു.
No comments:
Post a Comment