Pages

Friday, 25 November 2011

നയന്‍സിന്റെ 'രാമരാജ്യ'ത്തിന് മികച്ച പ്രതികരണം

 നയന്‍താര സീതാദേവിയുടെ വേഷത്തിലെത്തിയ തെലുങ്ക് ചിത്രം 'ശ്രീരാമരാജ്യ'ത്തിന് തീയറ്ററുകളില്‍ മികച്ച പ്രതികരണം. എന്‍.ടി.ആറിന്റെ മകനും സൂപ്പര്‍താരവുമായ ബാലകൃഷ്ണ രാമന്റെ വേഷത്തിലെത്തിയ ചിത്രം കഴിഞ്ഞ 17നാണ് റിലീസ് ചെയ്തത്.


സ്ഥിരം ഗ്ലാമര്‍ വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സീതയായെത്തിയ നയന്‍താര മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. 


പഴയകാല ക്ലാസികായ 'ലവകുശ'യുടെ കഥയെ ആധാരമാക്കിയാണ് ശ്രീരാമരാജ്യം ബാപ്പു തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്. പുരാണ കഥയാണെങ്കിലും സാങ്കേതിക മികവും താരങ്ങളുടെ പ്രകടനവും മികച്ച അവതരണവും ചിത്രത്തെ തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യമാക്കിയിട്ടുണ്ട്. 


അക്കിനേനി നാഗേശ്വര റാവു, റോജ, ശ്രീകാന്ത്, മുരളിമോഹന്‍, ബാലയ്യ, സുധ, സന, കെ.ആര്‍ വിജയ, ശിവപാര്‍വതി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഇളയരാജയൊരുക്കിയ ഗാനങ്ങളും ഹിറ്റാണ്. 


പ്രഭുദേവയുമായുള്ള വിവാഹം ഏതാണ്ട് ഉറപ്പിച്ച നയന്‍താരയുടെ അവസാന തെലുങ്ക് ചിത്രമാണിതെന്ന് അഭ്യൂഹമുണ്ട്.

No comments:

Post a Comment