Pages

Thursday, 24 November 2011

ഷാജി കൈലാസ്-എ കെ സാജന്‍ -മമ്മൂട്ടി ടീം വീണ്ടും

മമൂട്ടിയുടെ എക്കാലത്തെയും വന്‍ പരാജയ ചിത്രങ്ങളില്‍ ഒന്നായ ദ്രോണ എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസ്-എ കെ സാജന്‍ -മമ്മൂട്ടി ടീം വീണ്ടും ഒരുമിക്കുന്നതായി റിപ്പോര്‍ട്ട്‌ .അടുത്ത വര്‍ഷം ആദ്യം തന്നെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.നടന്‍ വിജയകുമാര്‍ ആയിരിക്കും ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് .ഷാജി കൈലാസ് ഇപ്പോള്‍ മമ്മൂട്ടി- സുരേഷ് ഗോപി എന്നിവരെ നായകരാക്കി സംവിധാനം ചെയ്യുന്ന ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് .എ കെ സാജനാവട്ടെ അസുരവിത്ത് എന്ന സിനിമ സംവിധാനം ചെയ്യുന്ന തിരക്കിലാണ് .ഈ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഇവര്‍ പുതിയ ചിത്രത്തിന്റെ പ്രവര്‍ത്തങ്ങള്‍ തുടങ്ങുക .

No comments:

Post a Comment