Pages

Monday, 21 November 2011

വിശ്വരൂപത്തില്‍ കമലിന് പുതുമുഖ നായിക

അവസാനം വിശ്വരൂപത്തില്‍ കമല്‍ ഹസ്സന് നായികയായി. വിദേശ ഇന്ത്യാക്കാരിയായ പഞ്ചാബി സുന്ദരി പൂജ കുമാര്‍ ആണ് കമലിനു നായികയാവുന്നത്. 'ചാനല്‍ വി'യുടെ അവതാരകയായ പൂജ വിദേശത്തും ഇന്ത്യയിലുമായി നിരവധി ടിവി ഷോകളും സിനിമകളും ചെയ്തിട്ടുണ്ട്. 2010-ല്‍ 'അഞ്ജാന അഞ്ജാനി' എന്ന ചിത്രത്തിലൂടെ ബോളീവുഡിലും പൂജ അഭിനയിച്ചു. പൂജയ്ക്ക് ഈ ചിത്രം ഒരു വഴിത്തിരിവാകുമെന്നാണ് കമല്‍ ഹസ്സന്‍ പറയുന്നത്. സോനാക്ഷി സിന്‍ഹ ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിന് കരാറായതായിരുന്നു എന്നാല്‍ ബോളീവുഡിലെ തിരക്കു നിമിത്തം അവര്‍ ഈ ചിത്രത്തില്‍നിന്നും പിന്‍മാറുകയായിരുന്നു. ദീപിക പദുക്കോണ്‍, സോനം കപൂര്‍ എന്നിങ്ങനെ പല പേരുകള്‍ ഈ ചിത്രത്തില്‍ കമലിന് നായികയാവുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. നായികമാരുടെ പേരുകള്‍ മാറി മാറി കേള്‍ക്കുന്ന വിശ്വരൂപത്തില്‍ പൂജയ്ക്കു പകരം ഇനി മറ്റാരെങ്കിലും നായികയായി എത്തുമോയെന്നും അറിയില്ല.കാത്തിരിക്കാം കൂടുതല്‍ വാര്‍ത്തകള്‍ക്കായി.

No comments:

Post a Comment