Pages

Tuesday, 22 November 2011

എം പത്മകുമാറിന്റെ തിരുവമ്പാടിത്തമ്പനില്‍ ജയറാമും സ്‌നേഹയും

ശിക്കാര്‍ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം എം പത്മകുമാര്‍-സുരേഷ് ബാബു ടീം വീണ്ടും ഒന്നിക്കുന്നു. തിരുവമ്പാടിത്തമ്പാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജയറാം നായകനാവുന്നു. സ്‌നേഹയാണ് നായിക. പ്രശസ്ത തമിഴ് തലുങ്കുനടന്‍ കിഷോര്‍ ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മൈന എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ തമ്പിദുരൈയും പ്രധാനവേഷത്തിലെത്തുന്നു. ജയറാമിനൊപ്പം മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ജഗതി ശ്രീകുമാറും നെടുമുടിവേണുവുമുണ്ട്. ജയറാം അവതരിപ്പിക്കുന്ന തിരുവമ്പാടി മാത്തന്‍ തരകന്‍ എന്ന കഥാപാത്രത്തിന്റെ അച്ഛന്‍ മാത്തന്‍ തരകനെ ജഗതിയും മാത്തന്‍ തരകന്റെ അളിയന്‍ കുഞ്ഞൂഞ്ഞുമാപ്പിളയെ നെടുമുടിവേണുവും അവതരിപ്പിക്കുന്നു.
കലാഭവന്‍ മണി മറ്റൊരു പ്രധാന ഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടി ജി രവി, കൊച്ചുപ്രേമന്‍, ഷഹ്ന, ബാബു നമ്പൂതിരി, ഷാജു, വിജയന്‍ പെരിങ്ങോട്, വത്സലാമേനോന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. എസ് സുരേഷ് ബാബുവിന്റെതാണ് തിരക്കഥ. ഷിബു ചക്രവര്‍ത്തി, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, മധു വാസുദേവ് എന്നിവരുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്‍കുന്നു.
മനോജ് പിള്ളയാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് വി സാജന്‍, കലാസംവിധാനം മനു ജഗത്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്ങാരം പഴനി, പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ സഞ്ജു വൈക്കം. ചിത്രത്തിന്റെ ലൊക്കേഷന്‍ തൃശ്ശൂര്‍, മധുര, പൊള്ളാച്ചി, മറയൂര്‍ രാമേശ്വരം എന്നിവിടങ്ങളിലണ്.

No comments:

Post a Comment