യുകെയിലെ ഒരു ഡോക്ടറുമായി ഞാന്‍ പ്രണയത്തിലാണ്. പറയുന്നത് മറ്റാരുമല്ല കങ്കണ റാണൗട്ടാണ്. കൈറ്റ്‌സിലെ നായിക ബാര്‍ബറമോറിയുടെ സഹോദരന്‍വഴിയാണ് താന്‍ നിക്കോളാസിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഞങ്ങളിരുവരും ചാറ്റിംഗിലൂടെ സൗഹൃദം തുടര്‍ന്നു. കങ്കണ ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ നിക്കോളാസിന്റെ ചിത്രം നല്‍കുകയും ചെയ്തു. എന്നാല്‍ ഇതില്‍ കഴമ്പില്ലെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. കാരണം കങ്കണ തന്റെ കാമുകനെന്നു പരിചയപ്പെടുത്തിയ നിക്കോളാസ് റാഫെര്‍ട്ടിയുടെ ഫേസ്ബുക്ക് പേജില്‍ അയാളോടൊപ്പം കാണുന്നതു മറ്റൊരു പെണ്‍കുട്ടിയെയാണ്. ഒരൊറ്റ ഫോട്ടോയില്‍ പോലും കങ്കണയില്ല. കങ്ങണ സെലിബ്രിറ്റി ആയതുകൊണ്ടാണ് ചിത്രങ്ങളൊന്നും പ്രദര്‍ശിപ്പിക്കാത്തതെന്നും കരുതാം. എങ്കിലും നിക്കോളാസിന്റെയൊപ്പമുള്ള പെണ്‍കുട്ടി ആരെന്നതു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. അപ്പോള്‍ കങ്കണയുടെ പ്രണയകഥ വെറും പബ്ലിസിറ്റി സ്റ്റണ്ടല്ലേയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
No comments:
Post a Comment