ഒരു കുഞ്ഞതിഥി വീട്ടിലെത്തിയ ആഹ്ലാദത്തിമിര്‍പ്പിലാണ് മുംബൈയിലെ പ്രതീക്ഷയെന്ന വീട്. അവിടുത്തെ ഗൃഹനാഥന്‍ സാക്ഷാല്‍ അമിതാഭ് ബച്ചന്‍ പറയുന്നതു കേള്‍ക്കുക ''ഞങ്ങള്‍ വളരെ സന്തോഷത്തിലാണ്. ലക്ഷ്മീദേവി ഞങ്ങളുടെ വീട്ടിലേക്കു വന്നിരിക്കുകയാണ്. ഒരു മകളെ കിട്ടിയതില്‍ അതീവ സന്തോഷമുണ്ട്. അഭിഷേകിനും ജയയ്ക്കും അതായിരുന്നു ഇഷ്ടവും. ഞങ്ങള്‍ അവളെ പ്രതീക്ഷയിലേക്കാണ് ആദ്യം കൊണ്ടുവന്നത് കാരണം അതാണ് അവളുടെ ആദ്യ വീട്. മുതിര്‍ന്നവരുടെ അനുഗ്രഹം മേടിച്ചശേഷം അവളെ അഭിയുടെയും ആഷിന്റെയും വീടായ ജല്‍സയിലേക്കുള്ളു. ഐശ്വര്യ സന്തോഷവതിയാണ്, അതോടൊപ്പം അല്‍പ്പം ക്ഷീണിതയും.'. മകള്‍ എങ്ങനെയെന്ന ചോദ്യത്തിന് അഭിഷേകിന്റെ മറുപടി അവള്‍ ശാന്തയാണ് അധികം കരച്ചിലൊന്നുമില്ല എന്നായിരുന്നു.
No comments:
Post a Comment