Pages

Thursday, 24 November 2011

കമല്‍ അഫ്ഗാന്‍ ടെററിസ്റ്റ് വേഷത്തില്‍

കമല്‍ ഹസ്സന്‍ സംവിധാനം ചെയ്ത് അഭിനയിക്കുന്ന വിശ്വരൂപത്തിന്റെ ഷൂട്ടിംഗ് ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. വിദേശ ഇന്ത്യാക്കാരിയായ പൂജകുമാര്‍ നായികയാകുന്ന ചിത്രത്തില്‍ ആന്‍ഡ്രിയ ജെറേമിയും അഭിനയിക്കുന്നു. രാജ്കുമാര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഒരു അഫ്ഗാന്‍ ടെററിസ്റ്റിന്റെ വേഷമാണ് കമലിന്. താലിബാന്‍ ഭരണത്തിന്‍ കീഴില്‍ അഫ്ഹാനിലെ സാധാരണക്കാരുടെ ജീവിതവും അമേരിക്കന്‍ സേനയുടെ അധിനിവേശവും വിഷയമാവുന്നുണ്ട്. ഇഷ ഷര്‍വാണി, ജയ്ദീപ് അഹാലവത്, സാമ്രാട്ട് ചക്രവര്‍ത്തി എന്നിവരെക്കൂടാതെ ശേഖര്‍ കപൂറും ചിത്രത്തില്‍ ഒരു ചെറിയ വേഷത്തിലെത്തുന്നു. ഹിന്ദിയിലും തമിഴിലുമായാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

No comments:

Post a Comment