Pages

Monday, 21 November 2011

കല്ല്യാണ തിരക്കിലേക്ക് ധന്യാമേരി

തലപ്പാവ്, വൈരം, നായകന്‍ തുടങ്ങിയ ഒരുപിടി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ധന്യാ മേരി വര്‍ഗ്ഗീസ് വിവാഹിതയാവുന്നു. തിരുവനന്തപുരം സ്വദേശി ജോണ്‍ ജേക്കബ് ആണ് വരന്‍. ജനുവരി ആദ്യവാരത്തില്‍ തിരുവനന്തപുരത്ത് വെച്ചാണ് വിവാഹം. നിശ്ചയത്തലേന്ന് വരെ സജീവമായി ഷൂട്ടിംങ്ങ് തിരക്കിലായിരുന്ന ധന്യ വിവാഹത്തിന്റെ ഷോപ്പിംങ്ങിനെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. ഇനി വിവാഹത്തിനുള്ള ഒരുക്കങ്ങളാണ് ധന്യക്ക്. തീര്‍ത്തും അറേന്‍ജ്ഡ് ആണ് ധന്യയുടെ കല്ല്യാണം. മുന്‍പേ പരിച്ചയമുണ്ടെങ്കിലും ഇങ്ങനൊരു ആലോചനവരുമെന്നോ, വിവാഹത്തിലെത്തുമെന്നോ ധന്യ കരുതിയിരുന്നില്ല. ഒന്ന് രണ്ട് ചടങ്ങില്‍ വെച്ച് പരസ്പരം കണ്ടു പരിചയപ്പെട്ടു എന്നല്ലാതെ പ്രണയമൊന്നും ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. ഇനി ഷോപ്പിങ്ങിന്റെ നാളുകളാണ് ഇവര്‍ക്ക്. കല്ല്യാണസാരി ജയലക്ഷ്മിയില്‍ നിന്നും സ്വര്‍ണ്ണം ജോസ്‌ക്കോയില്‍ നിന്നും വാങ്ങാനാണ് ധന്യയുടെ പ്ലാന്‍. റിലീസായ ചില ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത് ധന്യയാണ്. കരിയറിനെ കുറിച്ച് ധന്യക്ക് നല്ല പ്രതീക്ഷകളാണുള്ളത്. സന്തോഷമുള്ള ഒരു കുടുംബജീവിതം ആഗ്രഹിക്കുന്ന ധന്യ നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി.

No comments:

Post a Comment